ആഗോള മാറ്റങ്ങളുടെയും പുതിയ അവസരങ്ങളുടെയും ലോകത്തേക്ക് സ്വാഗതം, ആകർഷകമായ ജിയോപൊളിറ്റിക്കൽ സ്‌ട്രാറ്റജി ഗെയിമായ 'യൂറോപ്പ് 1784'-ൽ നിങ്ങൾ ഈ പുതിയ ലോകത്തിലെ വിവേകമതിയായ ഭരണാധികാരിയാകുകയും നിങ്ങളുടെ രാജ്യത്തെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. ചരിത്രത്തിൻ്റെ നിങ്ങളുടെ സ്വന്തം പതിപ്പ് സൃഷ്ടിക്കാനുള്ള അതുല്യ അവസരമാണിത്. ഇവിടെ റഷ്യൻ സാമ്രാജ്യവും ഫ്രാൻസും, മറാത്ത സാമ്രാജ്യവും ക്വിംഗ് സാമ്രാജ്യവും, ജപ്പാനും ചോസണും, വിശുദ്ധ റോമൻ സാമ്രാജ്യവും ഓട്ടോമൻ സാമ്രാജ്യവും പരസ്‌പരം ഏറ്റുമുട്ടും. കീഴടക്കാനും സന്ധി ചെയ്യാനും കച്ചവടം ചെയ്യാനും പര്യവേക്ഷണം നടത്താനുമുള്ള, ഭൂപടത്തിൽ രേഖപ്പെടുത്താത്ത പ്രദേശങ്ങളായി യൂറോപ്പും വടക്കേ ആഫ്രിക്കയും ഏഷ്യയും നിങ്ങളുടെ മുമ്പിൽ കിടക്കുകയാണ്. നിങ്ങൾ ഭരിക്കാൻ പോകുന്ന രാജ്യം തിരഞ്ഞെടുക്കുക, രാജാക്കന്മാരെയും ചക്രവർത്തിമാരെയും വെല്ലുവിളിക്കുക!
നയതന്ത്രപരവും കൗശലപരവുമായ രാഷ്ട്രീയ തന്ത്രങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. നിങ്ങളുടെ അയൽ രാജ്യങ്ങളുമായി പരസ്‌പരം ആക്രമിക്കില്ലെന്ന സഖ്യകരാറുകൾ ഉണ്ടാക്കുകയും കരുത്തുറ്റ സഖ്യങ്ങൾ രൂപപ്പെടുത്തുകയും ലോക വേദിയിലെ നിർണ്ണായക കാര്യങ്ങളിലുള്ള വോട്ടെടുപ്പുകളിൽ പങ്കെടുക്കുകയും ചെയ്യുക. എന്നാൽ, യുദ്ധം എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാം എന്നതിനാൽ, ജാഗ്രത പാലിക്കുക, സാഹചര്യം ആവശ്യപ്പെടുന്ന സമയത്ത് നിങ്ങളുടെ രാജ്യത്തിന് പ്രതിരോധം തീർക്കാൻ നിങ്ങൾ തയ്യാറായിരിക്കണം.
എന്നാൽ നിങ്ങളുടെ ഭരണത്തിൻ്റെ ഒരേയൊരു മുഖം നയതന്ത്രം മാത്രമല്ല. നിങ്ങൾ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയും കൈകാര്യം ചെയ്യും. നിങ്ങളുടെ സായുധ സേനയെയും രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെയും പരിപാലിക്കുന്നതിന് ആവശ്യമായ ഭക്ഷണവും സൈനിക ഉപകരണങ്ങളും ആയുധങ്ങളും മറ്റ് വിഭവസാമഗ്രികളും ഉൽപ്പാദിപ്പിക്കുക. കെട്ടിടങ്ങൾ നിർമ്മിക്കുകയും നിങ്ങളുടെ സാങ്കേതിക ശക്തി വർദ്ധിപ്പിക്കുന്നതിന് ഗവേഷണം നടത്തുകയും നിങ്ങളുടെ രാഷ്‌ട്രത്തെ കീഴടക്കാനാവാത്തതായി മാറ്റുകയും ചെയ്യുക.
ചരിത്രം തിരുത്തിയെഴുതാനുള്ള ഒരു അതുല്യ അവസരമാണ് 'യൂറോപ്പ് 1784' എന്ന ഗെയിം നിങ്ങൾക്ക് നൽകുന്നത്. നിങ്ങളുടെ നയതന്ത്രപരവും യുദ്ധതന്ത്രപരവുമായ തീരുമാനങ്ങൾ നിങ്ങളുടെ രാഷ്‌ട്രത്തിൻ്റെ ഭാവിയെ രൂപപ്പെടുത്തും. സാധ്യതകൾ അനന്തമാണ്, ഒരു യഥാർത്ഥ നേതാവെന്ന നിലയിൽ, നിങ്ങളുടെ രാഷ്‌ട്രത്തെ മഹത്വത്തിലേക്ക് ഉയർത്തുക എന്നതാണ് നിങ്ങളുടെ ദൗത്യം.
ഗെയിം ഫീച്ചറുകൾ:
❆ മഹത്തായ ജേതാവിൻ്റെ സൈന്യം ❆
കിടപിടിക്കാനാവാത്ത ഒരു സൈന്യത്തെ കെട്ടിപ്പടുക്കുക: മസ്‌കറ്റിയേഴ്‌സ്, ഗ്രനേഡിയേഴ്‌സ്, ഡ്രാഗൂൺസ്, ക്യൂറാസിയേഴ്‌സ്, കാനോൺസ്, വാർഷിപ്പുകൾ. സൈനിക നിയമങ്ങൾ കൊണ്ടുവന്ന് നടപ്പിലാക്കുകയും കൂടുതൽ സൈനികരെ തയ്യാറാക്കുകയും കൂടുതൽ ആയുധങ്ങൾ നിർമ്മിക്കുകയും ചെയ്യുക. യുദ്ധങ്ങളിൽ നിങ്ങളുടെ സൈന്യത്തെ പരിശീലിപ്പിക്കുകയും അവരുടെ അനുഭവസമ്പത്ത് മെച്ചപ്പെടുത്തുകയും ചെയ്യുക, യുദ്ധമെന്ന കല അടുത്തറിയുക. ശക്തിയും ധീരതയും ഉള്ളവർക്കുള്ള മേഖലയാണ് യുദ്ധം
❆ പുതിയ പ്രദേശങ്ങളുടെ കോളനിവൽക്കരണം ❆
കോളനിയാക്കുന്നതിനും പര്യവേക്ഷണം നടത്തുന്നതിനുമായി വടക്കേ ആഫ്രിക്കയിലെയും അറേബ്യൻ ഉപദ്വീപിലെയും വിശാലമായ പ്രദേശങ്ങൾ ലഭ്യമാണ്. നിങ്ങളുടെ സാമ്രാജ്യം വിപുലമാക്കാനും ജനസംഖ്യ വർദ്ധിപ്പിക്കാനും സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനും മുമ്പില്ലാത്ത തരത്തിലുള്ള മഹത്വത്തിലേക്ക് നയിക്കാനും കോളനികൾ നിങ്ങളെ സഹായിക്കും. പുതിയ ദേശങ്ങളിലേക്ക് നാഗരികതയുടെയും സാങ്കേതികവിദ്യയുടെയും പ്രകാശം കൊണ്ടുവരിക
❆ അന്താരാഷ്‌ട്ര വട്ടമേശ ❆
അസംബ്ലികളിലെ വോട്ടെടുപ്പുകളിൽ പങ്കെടുക്കുകയും നയതന്ത്രത്തിൻ്റെയും അന്താരാഷ്‌ട്ര ബന്ധങ്ങളുടെയും സൂക്ഷ്‌മവശങ്ങൾ അടുത്തറിയുകയും ലോകത്തിൻ്റെ ഗതി രൂപപ്പെടുത്തുന്നതിൽ പങ്ക് വഹിക്കുകയും വിശ്വസ്‌തരായ സഖ്യകക്ഷികളെയും സുഹൃത്തുക്കളെയും കണ്ടെത്തുകയും ശത്രു ആക്രമണങ്ങളെ ചെറുക്കാൻ സഖ്യങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുക
❆ സമ്പത്തും സമൃദ്ധിയും ❆
നിങ്ങളുടെ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുക: കപ്പം ശേഖരിക്കുകയും ചരക്കുകൾ കച്ചവടം നടത്തുകയും സാമ്പത്തിക വളർച്ചയ്‌ക്കായി ഗവേഷണം നടത്തുകയും ചെയ്യുക. സാമ്പത്തിക നിയമങ്ങൾ നടപ്പിലാക്കുകയും കയറ്റുമതിയും ഇറക്കുമതിയും അഭിവൃദ്ധിപ്പെടുത്തുകയും സിവിലിയൻ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ ജനങ്ങളുടെ ക്ഷേമം നിങ്ങളുടെ കൈകളിലാണ്.
ഗെയിം ഇനിപ്പറയുന്ന ഭാഷകളിൽ വിവർത്തനം ചെയ്‌തിരിക്കുന്നു: ഇംഗ്ലീഷ്, സ്പാനിഷ്, ഉക്രേനിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്, ചൈനീസ്, റഷ്യൻ, ടർക്കിഷ്, പോളിഷ്, ജർമ്മൻ, അറബിക്, ഇറ്റാലിയൻ, ജാപ്പനീസ്, ഇന്തോനേഷ്യൻ, കൊറിയൻ, വിയറ്റ്നാമീസ്, തായ്.
*** Benefits of premium version: ***
1. You’ll be able to play as any available country
2. No ads
3. +100% to day play speed button available
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഒക്ടോ 8